GeneralLatest NewsMollywood

സിനിമമേഖലയില്‍ നിന്നും ആകെ വിളിച്ച മൂന്നുപേരില്‍ ആദ്യത്തെ മനുഷ്യന്‍; തുറന്ന് പറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

അമ്മയും മോനും സീരീസ് തുടങ്ങി. സീരീസ് ആയിട്ടല്ല തുടങ്ങിയതെങ്കിലും എന്റെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹം. അത് സീരീസ് ആയിമാറി. അങ്ങനെ ഇരിക്കുമ്ബോള്‍ വിശാഖ് സുബ്രഹ്മണ്യം വിളിക്കുന്നു.

ഷോര്‍ട്ട് ഫിലിമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് കാര്‍ത്തിക് ശങ്കര്‍. എട്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണ് ഈ യുവ സംവിധായകന്റെ യൂട്യൂബ് ചാനലിനുള്ളത്.

താന്‍ ഗുരുതുല്യനായി സ്നേഹിക്കുന്ന വ്യക്തിയാണ് അജു വര്‍ഗീസ് എന്നും അതിന് പിന്നിലെ കാരണവും ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് കാര്‍ത്തിക്. ഇത്രയും ഷോര്‍ട്ട് ഫിലിം ചെയ്തിട്ടും സിനിമമേഖലയില്‍ നിന്നും ആകെ വിളിച്ച മൂന്നുപേരില്‍ ആദ്യത്തെ മനുഷ്യന്‍ അജുവാണെന്നും ആ അജു തന്നെ തന്റെ വീഡിയോയില്‍ അഭിനയിക്കുന്ന ആദ്യ സെലിബ്രിറ്റിയായി മാറിയതിനെയും കുറിച്ചു കാര്‍ത്തിക് പങ്കുവച്ചു.

കാര്‍ത്തിക് ശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

അമ്മയും മകനും പാര്‍ട്ട് 9 എനിക്ക് ഒരു inspiration ആണ്. ഒപ്പം ഒരുപാട് പ്രത്യേകതകളും പ്രതീക്ഷകളും. കാരണം ചെറുപ്പം മുതലേ സ്വപ്നം സിനിമ മാത്രം. ചെയ്തിരുന്ന ജോലി രാജിവെപ്പിച്ചാണ് ‘അമ്മ എന്നെ ഷോര്‍ട്ട് ഫിലിം പിടിക്കാന്‍ പറഞ്ഞു വിടുന്നത്. അന്നും എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വാസം അമ്മക്കായിരുന്നു. നീണ്ട 8 വര്‍ഷങ്ങള്‍. സംവിധാന സഹായി ആയി നിന്ന ദിവസങ്ങള്‍. കോടമ്ബാക്കത്തെ കൈപ്പേറിയ സിനിമ ദിനങ്ങള്‍. 25 ല്‍ പരം ഷോര്‍ട്ട് ഫിലിമുകള്‍. ചെറുതും വലുതുമായി 30ന് മുകളില്‍ ചെറു വീഡിയോകള്‍. എല്ലാം അത്യാവശ്യം ജനശ്രദ്ധ നേടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അപ്പോഴും സിനിമ എന്ന സ്വപ്നം വിദൂരമായിരുന്നു. പക്ഷെ, ഒരിക്കല്‍ പോലും സിനിമ എന്ന മേഖല വിട്ട് മ​റ്റൊന്നിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്. മനുഷ്യരാശിക്ക് ഭീഷണിയായി വന്ന കൊറോണ lockdown.

അമ്മയും മോനും സീരീസ് തുടങ്ങി. സീരീസ് ആയിട്ടല്ല തുടങ്ങിയതെങ്കിലും എന്റെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹം. അത് സീരീസ് ആയിമാറി. അങ്ങനെ ഇരിക്കുമ്ബോള്‍ വിശാഖ് സുബ്രഹ്മണ്യം വിളിക്കുന്നു. ഞാന്‍ ഗുരുതുല്യനായി കാണുന്ന ഒരാളുടെ മുഖത്ത് ക്യാമറ വെക്കാന്‍ അവസരം. ‘ അജു വര്‍ഗ്ഗീസ് ‘. ഈ മനുഷ്യനെ മനസിന്റെ ഒരു പ്രധാന കോണില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത് കുറച്ചു വര്‍ഷം മുന്‍പാണ് . ഇത്രയും ഷോര്‍ട്ട് ഫിലിം ചെയ്തിട്ടും സിനിമമേഖലയില്‍ നിന്നും ആകെ വിളിച്ച മൂന്നുപേരില്‍ ആദ്യത്തെ മനുഷ്യന്‍. ‘നമ്മുടെ സ്വന്തം സ്വര്‍ഗം ‘ എന്ന ഷോര്‍ട്ട് ഫിലിം ഇറങ്ങിയ ദിവസം ഒരു കാള്‍. ‘മോനെ ഞാന്‍ അജു വര്‍ഗ്ഗീസ് ആണ്. ഷോര്‍ട്ട് ഫിലിം കണ്ടു നന്നായിട്ടുണ്ട്.

‘ അതില്‍ അഭിനയിച്ച മ​റ്റുള്ളവരെയും അദ്ദേഹം വിളിച്ചു അഭിനന്ദിച്ചു. (എത്രപേര്‍ ചെയ്യും അറിയില്) അന്നുമുതല്‍ ഒരു ഗുരുവിനെപോലെ അദ്ദേഹം മനസ്സിലുണ്ട്. ഇന്ന് ആദ്യമായി ഒരു സെലിബ്രിറ്റിയുടെ മുഖത്തു ക്യാമറ വെച്ചത് അതേ അജുച്ചേട്ടന്റെ മുഖത്തും. എല്ലാം ദൈവാനുഗ്രഹവും നിങ്ങളുടെ പിന്തുണയും ഒപ്പം മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ….!! എന്നെപോലെ പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ഒരാള്‍ക്ക് ഇവിടംവരെ എത്താന്‍ കഴിഞ്ഞത് സ്വപ്നതുല്യമാ. അതുകൊണ്ട് ഒന്ന് ഉറപ്പിച്ചോ. കളങ്കമില്ലാത്ത അങ്ങ് ആഗ്രഹിക്കുക. ഗുരുത്വം വിട്ടു കളിക്കാതിരിക്കുക. എല്ലാം ആഗ്രഹിക്കുംപോലെ വരും. ഈ അവസരത്തില്‍ ഒരാള്‍ക്കുകൂടി നന്ദി പറയണം. എന്നെ വിശാഖിന് നിര്‍ദ്ദേശിച്ച അദ്വൈത ശ്രീകാന്ത്!! എന്റെ ഒപ്പം നിസ്വാര്‍ത്ഥമായി ജോലി ചെയ്ത എല്ലാ കലാകാരന്മരേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. എല്ലാം മുരുകന്‍ തുണൈ…!

shortlink

Related Articles

Post Your Comments


Back to top button