പൃഥ്വിരാജ് ആഷിക് അബു കൂട്ടുകെട്ടില്‍ പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന വാരിയംകുന്നന് എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമൂഹ മാധ്യമങ്ങളില്‍ ബി ജെ പി- ആര്‍എസ്എസ് അനുകൂലികള്‍ വ്യക്തിപരമായി പോലും പൃഥിരാജിനെ അധിക്ഷേപിയ്ക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വാരിയന്കുന്നന് തെറ്റായ തീരുമാനം എന്ന കമന്റുമായി എത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി.
ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു ഈ പോസ്റ്റിന് താഴെയാണ് Variyam Kunnan … worng dessions… Plssss…. എന്ന അബ്ദള്ളകുട്ടിയുടെ കമന്റ്. എന്നാല്‍ കമന്റില്‍ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.
Post Your Comments