വൻ വിവാദങ്ങള്‍ പിന്നാലെ പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം ആരംഭിക്കുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിനു ശേഷം മലയാള സിനിമയിലേക്ക് ഷാജി കൈലാസ് മടങ്ങിയെത്തുകയാണ് കടുവയിലൂടെ.
ഹിറ്റ് ചിത്രങ്ങളായ ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ബ്രിഡ്ജ്’, ‘ആദം ജോണ്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തിരക്കഥാകൃത്ത് ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം. എസ്. തമന് ആണ് സംഗീതം ഒരുക്കുന്നത്.
തിരക്കഥാകൃത്ത് ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ
https://www.facebook.com/PrithvirajSukumaran/posts/3084987758222934
സൂപ്പർ താരം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കടുവയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി തിരക്കഥാകൃത്ത് ജിനു കോടതിയെ സമീപിച്ചിരുന്നു. കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2001-ല്‍ താന്‍ എഴുതിയ കഥാപാത്രമാണ് ഇതെന്ന് വെളിപ്പെടുത്തി രഞ്ജി പണിക്കര്‍ രംഗത്തെത്തിയിരുന്നു. അതോടെ രണ്ടു സിനിമകളുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയും പിന്നീട് സമവായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.
Post Your Comments