CinemaGeneralLatest NewsMollywoodNEWS

കഥ പറയാൻ വരുന്ന ആരോടും അത് മോശമാണെന്ന് ഞാൻ പറയില്ല; ജയസൂര്യ

ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും

അടുത്തിടെ മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് ഈ സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ പറയുന്നു.

കൂടാതെ അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് നടൻ പറയുന്നു, കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമ‌ല്ലോ.‍‌ ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും.

പക്ഷേ, എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button