നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സിത്താര. നായികയായി തിളങ്ങുന്ന സമയത്താണ് താരം ഇടവേള എടുത്തത്. ഇപ്പോഴിതാ നാല്പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.
ചെറുപ്രായത്തില്‍ തന്നെ തനിക്ക് വിവാഹത്തോട് താല്പര്യം ഉണ്ടായിരുന്നില്ലെന്നു സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. “അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു”. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്നും സിത്താര പങ്കുവച്ചു.
Post Your Comments