നിരവധി ഗ്ളാമര്‍ നായികമാരെ ബോളിവുഡിനു പരിചയപ്പെടുത്തിയ വിവാദ സംവിധായകന് രാംഗോപാല്‍വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ നായിക ഒഡീഷയില്‍ നിന്നുള്ള ചൂടന്‍ സുന്ദരി അപ്സരാ റാണി. ത്രില്ലര്‍ എന്ന ചിത്രത്തില്‍ അപ്സര നായികയാവുന്ന വിവരം രാംഗോപാല്‍ വര്‍മ്മ തന്നെയാണ് സാമൂഹ്യമാധ്യങ്ങളിലൂടെ പുറത്തു വിട്ടത്.
1999 ചുഴലിക്കാറ്റിന് ശേഷം ഒഡീഷയെക്കുറിച്ച് താന്‍ അധികം കേട്ടിട്ടില്ല എന്നു പറഞ്ഞാണ് നായികയുടെ ഗ്ളാമര്‍ ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കന്നത്. ”1999 ലെ ചുഴലിക്കാറ്റ് കഴിഞ്ഞ ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് പോലും കേട്ടിട്ടില്ല. എന്നാ എല്ലാത്തരത്തിലുമുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷയ്ക്ക് കഴിയുമെന്ന് ഇപ്പോള്‍ ഇവളെ കണ്ട ശേഷം മനസ്സിലായി. ഇത്തരത്തിലുള്ള സുന്ദരികള്‍ ഉണ്ടെന്നത് ഒഡീഷയെ കൂടുതല്‍ കരുത്തുറ്റതാക്കും.” അദ്ദേഹം കുറിച്ചു. അപ്സരയുടെ കൂടുതല്‍ ഗ്ളാമറസായ രംഗങ്ങളുള്ള സിനിമയുടെ രംഗങ്ങളും ആര്‍ജിവി പുറത്തു വിട്ടിട്ടുണ്ട്. മികച്ച നര്‍ത്തകിയും അഭിനേത്രിയുമാണ് അപ്സര.
ക്ളൈമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് ത്രില്ലറും.
Post Your Comments