ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത് ആത്മഹത്യക്കേസിന്റെ അന്വേഷണം മുംബൈ പോലീസ് തുടരുകയാണെങ്കിലും സിബിഐ അന്വേഷണത്തിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നു.
#CBIForSonOfBihar, #CBIMustForSushantSinghRajput എന്നിവ പോലുള്ള ഹാഷ്ടാഗുകള്‍ കുറച്ചു കാലമായി ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ വ്യക്തികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മുന്‍ കാബിനറ്റ് മന്ത്രി സുബ്രഹ്മണ്യന് സ്വാമിയും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.
കൂടാതെ ഇക്കാര്യം ആഴത്തില്‍ പരിശോധിച്ച് കേസ് സിബിഐ അന്വേഷണത്തിന് അനുയോജ്യമാണോയെന്ന് കണ്ടെത്താന്‍ അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഇഷ്കരന് സിംഗ് ഭണ്ഡാരിയോട് നിര്‍ദ്ദേശിച്ചതായി സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററിലൂടെ അറിയിച്ചു. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഇതുവരെ 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments