മലയാളത്തിന്റെ പ്രിയ താരമാണ് ലെന. അമ്മവേഷത്തിലും സഹനടിയായും തിളങ്ങുന്ന താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയായിരുന്നു ലെന ഏറെ നാളത്തെ പ്രണയത്തി നൊടുവില്‍ വിവാഹം ചെയ്തത്.
”ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴായിരുന്നു ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നുള്ളതാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും.
ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചു സിനിമ ചെയ്യാനുള്ള ആലോചനയും ഉണ്ട്. ജീവിതത്തില്‍ തെറ്റും ശെരിയും ഇല്ല. ട്രെയ്ല്‍സ് ആന്‍ഡ് ഇറേസ് അല്ല. ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങള്‍ ആയിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയമായിരുന്നു കല്യാണം ആ സമയത്ത് തന്നെ ഡിവോഴ്സ് ചെയ്തു. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും.” ലെന പറഞ്ഞു.
Post Your Comments