ലോക്ക്ഡൗണിനേയും സ്വര്‍ണ്ണക്കടത്തിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവച്ചതിന്റെ പേരില്‍ നടി അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം രൂക്ഷമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ആരുടേയോ ഭാവനയുടെ ഫലമാണ് ഇതെന്നും വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നും ഫേയ്സ്ബുക്കില്‍ അഹാന കുറിച്ചു. ഉത്തരവാദിത്തമുള്ള ഒരു പൗരന് എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും അഹാന കുറിച്ചു. പിന്നീട് താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഈ മറുപടി അപ്രത്യക്ഷമായി.
അഹാനയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
വാര്‍ത്ത കാണാന്‍ ആവശ്യപ്പെടുന്നവരോടും രാജ്യത്തെ, സംസ്ഥാനത്തെ,നഗരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാന്‍ ബോധവതിയല്ലെന്നും പറയുന്നവരോടും, വസ്തുത അറിയാന്‍ ശ്രമിക്കുക. ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും. പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ. ആരുടെയോ ഭാവനയുടെ ഫലമാണിത്. ഞാനെന്തോ പറഞ്ഞു. മറ്റൊരാള്‍ അത് വേറേതോ തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവയോട് എനിക്കൊന്നും പറയാനില്ല, എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന് എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ എനിക്കാകില്ല.
Post Your Comments