പ്രശസ്ത നടൻ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ പുറത്ത്, തുടർന്ന് നടന്റെ മക്കളുടെ പഠന ചിലവടക്കം ഏറ്റെടുത്ത് പ്രശസ്ത തമിഴ് നടൻ കമൽഹാസൻ രംഗത്ത്.
കിഡ്നി രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ് നടൻ, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി കമല്ഹാസന് എത്തിയത്.
നടന് പൊന്നമ്പലാണ് ചികിൽസയിലുള്ളത്, കിഡ്നി രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴി യുന്ന പൊന്നമ്പലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധപ്പെട്ടതോടെയാണ് സഹായവുമായി കമല്ഹാസന് എത്തിയത്.
നടൻ കമലിന്റെ ടീം ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. പൊന്നമ്പലത്തിന്റെയും രണ്ട് മക്കളുടെയും ചികിത്സാച്ചിലവാണ് കമല്‍ ഏറ്റെടുത്തത്. സ്റ്റണ്ട് മാന്‍ ആയി സിനിമയിലെത്തിയ താരം കമല്‍ഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നടനായി വേഷമിട്ടത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്ത് പൊന്നമ്പലം ശ്രദ്ധേയനായത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളില്‍ പൊന്നമ്പലം വില്ലനായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വൻ ഹിറ്റായി മാറിയ ജയം രവി ചിത്രം ‘കോമാളി’ ആണ് അവസാനമായി വേഷമിട്ട ചിത്രം. കമല്ഹാസന് അവതരിപ്പിച്ച തമിഴ് ‘ബിഗ് ബോസ്’ സീസണ് 2വിലും പൊന്നമ്പലും മത്സരാര്‍ഥിയായി എത്തിയിരുന്നു.
Post Your Comments