GeneralKollywoodLatest News

ഗാംഗുലിയുടെ കരിയറിനായി പ്രണയം ഉപേക്ഷിച്ച നഗ്മ; താരത്തിന്റെ ജന്മദിനാശംസയ്ക്ക് പിന്നാലെ കടുത്ത പ്രണയത്തിന്റെ തെളിവുകളുമായി ആരാധകര്‍

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ആരും നിഷേധിച്ചിട്ടില്ല. ഇരുവരുടെയും ജീവിതത്തില്‍ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം

ജൂലൈ എട്ടിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജന്മദിനമായിരുന്നു. താരത്തിനു ആശംസയുമായി നിരവധി ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ആശംസകളില്‍ ഒരെണ്ണം മാത്രം എടുത്ത് ആഘോഷിക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യന്‍ നടി നഗ്മയുടെ ആശംസയാണ് ആരാധകരുടെ ചര്‍ച്ചാ വിഷയം. ഗാംഗുലിയുടെ 48ാം ജന്മദിനത്തില്‍ ഹാപ്പി ബെര്‍ത്‌ഡേ എന്ന് മാത്രമാണ് നഗ്മ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അതേറ്റെടുത്ത് ഗാംഗുലിയെ ട്രോളുകയാണ് ആരാധകര്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാംഗുലിയേയും നഗ്മയേയും കൂട്ടിയിണക്കി ഗോസിപ്പുകള്‍ വന്നിരുന്നു. തങ്ങള്‍ക്കിടയിലെ ബന്ധം ശരിവെക്കും വിധത്തില്‍ നഗ്മ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിട്ടും ഉണ്ട്. ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ പറഞ്ഞിരുന്നു.

ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ചോദ്യമുയര്‍ന്നപ്പോള്‍ നഗ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു… ‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ആരും നിഷേധിച്ചിട്ടില്ല. ഇരുവരുടെയും ജീവിതത്തില്‍ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം’ അന്ന് നഗ്മ പറഞ്ഞു. തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെ ഗാംഗുലി ജീവിത സഖിയാക്കി. ഇവര്‍ക്ക് സന എന്ന മകളുമുണ്ട്. ക്രിസ്ത്യന്‍ മതവിശ്വാസം സ്വീകരിച്ച നഗ്മ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. ഇതെല്ലാം ചേര്‍ത്താണ് ആരാധകരുടെ ചര്‍ച്ച.

shortlink

Related Articles

Post Your Comments


Back to top button