GeneralLatest NewsMollywood

ലവ് യു അപ്പാ; അച്ഛന്റെ ഓര്‍മ്മകളില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍

നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാന്‍ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കുട്ടിക്കാലത്തെ ഒരു ചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ . ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളില്‍ അപ്പനെ മിസ് ചെയ്യുന്നതായും അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാന്‍ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്നും കുഞ്ചാക്കോ കുറിച്ചു.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്:

ഒരു പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യനായിരിക്കില്ല..സമ്ബൂര്‍ണനായിരിക്കില്ല.. (പക്ഷെ, അങ്ങനെയാരാണുള്ളത്?) എനിക്ക് ഏറ്റവും മൃദുവായ ഹൃദയമുള്ളവനും കനിവുള്ളവനും! ഏറ്റവും വലിയ പ്രചോദകനും സംരക്ഷകനും ചലിക്കുന്ന സര്‍വ്വ വിജ്ഞാനകോശം! വല്ലപ്പോഴും എനിക്കങ്ങയെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ആഹ്ലാദപൂര്‍ണമായ സന്ദര്‍ഭങ്ങളില്‍).

കാരണം, നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാന്‍ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി. ഈ ലോകത്തുള്ളവരെ മുഴുവന്‍ സ്വന്തം കുടുംബം പോലെ കരുതാന്‍ കഴിയുന്നതില്‍.

ലവ് യു അപ്പാ,
ഇസുവിന്റെ ബോബന്‍ അപ്പാപ്പ

shortlink

Related Articles

Post Your Comments


Back to top button