CinemaGeneralKollywoodLatest NewsNEWSTollywood

മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അനുജനും കന്നഡ സൂപ്പർതാരവുമായ ധ്രുവ് സർജ ആശുപത്രിയിൽ; സ്ഥിതീകരിച്ച് മാനേജർ

സഹോദരന്റെ മരണം ധ്രുവ് സര്‍ജയെ വിഷാദത്തിലേക്ക് തള്ളി വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഭാര്യയും നടിയുമായ മേഘന രാജും കന്നഡ സിനിമാ ലോകവും മുക്തമായിട്ടില്ല. ചിരഞ്ജീവി സര്‍ജ മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന. ഇപ്പോള്‍ ചിരഞ്ജീവി സര്‍ജയുടെ അനുജനും കന്നഡ സൂപ്പര്‍താരവുമായ ധ്രുവ് സര്‍ജ ആശുപത്രിയിലാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

എന്നാൽ സഹോദരന്റെ മരണം ധ്രുവ് സര്‍ജയെ വിഷാദത്തിലേക്ക് തള്ളി വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചത്.

കൂടാതെ ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. തെന്നിന്ത്യന്‍ താരം അര്‍ജുന്റെ അനന്തിരവന്മാരാണ് അന്തരിച്ച ചിരഞ്ജീവി സര്‍ജയും, ധ്രുവ് സര്‍ജയും.

shortlink

Related Articles

Post Your Comments


Back to top button