BollywoodCinemaGeneralLatest NewsNEWS

പഠിക്കാൻ സാധിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; തുറന്ന് പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ദീപിക

പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്

ബോളിവുഡ് സൂപ്പർ താരമാണ് ദീപിക, രണ്‍വീറുമായുള്ള വിവാഹശേഷവും സിനിമ മേഖലയില്‍ സജീവമാണ് താരം. ഇപ്പോള്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് താരം. യൂട്യൂബില്‍ പുറത്തിറങ്ങിയ ബാച്ച്‌ ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുന്നത്. ആന്റോ ഫിലിപ്പാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും പ്രമുഖ താരങ്ങള്‍ പറയുന്നതാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിയ്ക്കുന്നത്.

ഞാൻ” പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. അതു കഴിഞ്ഞ് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്‌കൂള്‍ കാലത്ത് അക്കാദമിക് തലത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ല. ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളിലും കായിക മത്സരങ്ങളിലുമായിരുന്നു താത്പര്യം. അക്കാദമിക്‌സ് എനിക്ക് വെറുപ്പായിരുന്നു. അതൊരിക്കലും എന്റെ പാഷനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

എനിയ്ക്ക് പരീക്ഷകളും ടെസ്റ്റുകളും ഒരിക്കലും വഴങ്ങുമായിരുന്നില്ല. ശരാശരിയോ അല്ലെങ്കില്‍ അതിന് താഴെയോ ഉള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്നു ഞാന്‍. സ്‌കൂളില്‍ എന്റെ സുഹൃത്തുക്കള്‍ മുന്‍ നിരയിലെത്താന്‍ മത്സരിക്കുമ്പോള്‍ ഞാന്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. ഒരിക്കലും ഞാന്‍ മികച്ച വിദ്യാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിട്ടില്ല. കൂട്ടുകാരികള്‍ മികച്ച വിദ്യാര്‍ത്ഥികളാകുന്നതില്‍ തിരക്കിലായിരുന്നു. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി ഡിഗ്രി നേടാന്‍ ശ്രമിച്ചിരുന്നു. ആദ്യ പരീക്ഷയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഠനം എനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച്‌ വലിയ കാര്യമായിരുന്നു. ഒരു വ്യക്തിയെ നിര്‍വചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല” ദീപിക വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button