![](/movie/wp-content/uploads/2020/07/sudev.jpg)
തന്റെ അരങ്ങേറ്റ കന്നഡ ചിത്രത്തില്‍ സുദേവ് നായര്‍ വില്ലനായി എത്തുന്നു. നടന്‍ എം ജി ശ്രീനിവാസ് തന്റെ അടുത്ത കന്നഡ ചിത്രമായ ഓള്‍ഡ് മോങ്ക് സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ വില്ലനായെത്തുന്ന സുദേവ് പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് ഒരു വില്ലനായി കന്നഡയിലേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണിത്. അദിതി പ്രഭുദേവ നായികയായെത്തുന്നു. ഓള്‍ഡ് മോങ്കില്‍ എസ് നാരായണൻ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് സംവിധായകൻ വ്യക്തമാക്കി.
സംവിധായകനും നടനും ആയ അദ്ദേഹം അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണിത്. റൊമാന്റിക് ചിത്രത്തിന്‍റെ സംഗീതം സൗരഭ് വൈഭവ് ആണ് ഒരുക്കുന്നത്, ഭരത് പരശുരാം ഛായാഗ്രഹണം നിർവഹിക്കും.
Post Your Comments