തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐടി ഉദ്യോഗസ്ഥ സ്വപ്ന ഉള്‍പ്പെട്ടതോടെ കേരള മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ഉയരുകയാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയനെന്ന് ഹരീഷ് പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മിഥുൻ മാനുവൽ, അരുൺ ഗോപി തുടങ്ങിയവർ സർക്കാരിന് വിമർശനവുമായി രംഗത്തുവന്നിരുന്നു
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം …എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?..ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്t;.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി …
Post Your Comments