BollywoodCinemaGeneralLatest NewsNEWS

ഏറ്റവും മികച്ച നടനുള്ള നോമിനേഷൻ തന്നു, പക്ഷേ ആ ഷോയിൽ പങ്കെടുക്കാൻ ക്ഷണിച്ചില്ല; സുശാന്തിന്റെ മരണത്തോടെ ഉയർന്നു കേട്ട സ്വജനപക്ഷപാതം ബോളിവുഡിൽ അതിരു കടക്കുന്നെന്ന് യുവതാരം വിക്രാന്ത് മാസി

ടെലിവിഷന്‍ താരങ്ങള്‍ സിനിമയിലേക്കെത്തുമ്പോള്‍ അവസരങ്ങള്‍ക്കായി യാചിക്കുന്ന പിച്ചക്കാരനെ പോലെ

സുശാന്തിന്റെ മരണത്തോടെ ഉയർന്നു കേട്ട ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ വിക്രാന്ത് മാസി. ഒരു പ്രമുഖ അവാര്‍ഡ് ഷോയില്‍ ഏറ്റവും മികച്ച നടനുള്ള ജൂറി വിഭാഗത്തില്‍ തനിക്കും നോമിനേഷന്‍ ലഭിച്ചിരുന്നു എന്നാല്‍ ആ ഷോയില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ല എന്നാണ് വിക്രാന്ത് മാസി പറയുന്നത്.

കൂടാതെ ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് വിക്രാന്ത് മാസി. ടെലിവിഷന്‍ താരങ്ങള്‍ സിനിമയിലേക്കെത്തുമ്പോള്‍ അവസരങ്ങള്‍ക്കായി യാചിക്കുന്ന പിച്ചക്കാരനെ പോലെയാണ് കാണുക. ടെലിവിഷന്‍ അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബോളിവുഡിന്റെ നിലപാടെന്നും മാസി.

ഹിറ്റായ, ‘ലുട്ടേര’ എന്ന സിനിമയിലൂടെയാണ് വിക്രാന്ത് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ലുട്ടേരയില്‍ ആദ്യം തന്നെ നിരസിക്കുകയും ഒരു നടന്‍ പിന്‍മാറിയതിനാലാണ് തനിക്ക് അവസരം ലഭിച്ചതെന്നും വിക്രാന്ത് വ്യക്തമാക്കുന്നു. എല്ലാവരും പ്രമുഖരായ താരങ്ങളുടെ പിന്നാലെയാണ്. താരങ്ങളുടെ പ്രശസ്തിയാണ് കച്ചവടമാക്കുന്നത്. ബോളിവുഡില്‍ ഒന്നും ഫെയര്‍ അല്ലെന്നും, മാസി പറയുന്നു. ‘ലൂട്ടേര’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ ‘ദില്‍ ദഡ്ക്കനേ ദോ’, ‘ഹാഫ് ഗേള്‍ഫ്രണ്ട്’, ‘ഛപക്’ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.

shortlink

Post Your Comments


Back to top button