CinemaGeneralLatest NewsMollywoodNEWS

വിവാഹത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചത് ദുൽഖറാണ്; നിത്യ മേനോൻ

സംവിധായകന്‍ മണി രത്‌നം തന്റെ ഏറ്റവും മികച്ച വേര്‍ഷനാണ് കൊണ്ടുവന്നതെന്നും നിത്യ മേനോന്‍

ജീവിതത്തിൽ വിവാഹം ചെയ്യാനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് നടി നിത്യ മേനോന്‍. കുടുംബം, വിവാഹം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് വിവാഹിതയാകാനായി തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ മേനോന്‍ പറഞ്ഞു.

ദുല്‍ഖറിനൊപ്പം ഒന്നിച്ചഭിനയിച്ചതിനെ കുറിച്ചും നിത്യ പറഞ്ഞു. ”സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു” എന്നാണ് നിത്യ പറയുന്നത്. ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ സംവിധായകന്‍ മണി രത്‌നം തന്റെ ഏറ്റവും മികച്ച വേര്‍ഷനാണ് കൊണ്ടുവന്നതെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

എന്നാൽ ബോഡി ഷെയ്മിംഗ് കമന്റുകള്‍ താന്‍ ഗൗനിക്കാറില്ലെന്നും ഒരു അഭിമുഖത്തില്‍ നിത്യ വ്യക്തമാക്കിയിരുന്നു. ”നമ്മളെ പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല.”

shortlink

Related Articles

Post Your Comments


Back to top button