
മലയാള സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക രംഗത്ത് വന്നിരുന്നു. ഇത്തരം ചൂഷണങ്ങൾ തടയുന്നതിനായി ഇനിമുതൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളും ഫെഫ്ക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു ഹ്രസ്വചിത്രത്തിലൂടെ വ്യാജ കാസ്റ്റിംഗിനെതിരെ ബോധവൽക്കരണം നടത്തുകയാണ് ഫെഫ്ക.
സൂപ്പർ താരം അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മോഹൻലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ ജോമോൻ ടി. ജോണാണ് ഇൗ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ്റിലീസ് ചെയ്തത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് വിഡിയോ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.
Post Your Comments