
താര സംഘടന അമ്മയുടെ യോഗം വിവാദത്തില്‍. കൊച്ചിയില്‍ ചക്കരപറമ്പില്‍ ഒരു ഹോട്ടലില്‍ അമ്മയുടെ യോഗം നടക്കുകയാണ്. ഈ പ്രദേശം കണ്ടയ്ന്മെന്റ് സോണില്‍ ആണെന്ന് വിവാദം. രണ്ടു എം എല്‍എ മാര്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന യോഗമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
ചെന്നെയിലുള്ള പ്രസിഡന്റ് മോഹന്‍ ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നു സൂചന. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.
Post Your Comments