BollywoodGeneralLatest News

വൈദ്യുതി ബില്‍ 1.03 ലക്ഷം രൂപ; അടുത്ത തവണ കിഡ്‌നി വില്‍ക്കുമെന്ന് നടന്‍ അര്‍ഷാദ്

നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്‌നി വില്‍ക്കേണ്ടി വരും" എന്ന കമന്റുമായി ആരാധകനും എത്തി.

ഈ ലോക്ഡൌണ്‍ കാലത്ത് ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് താരങ്ങളുടെ വൈദ്യുതിബില്ലാണ്. ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് അടക്കാനായി തന്റെ പെയിന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. ജൂലൈ 5ന് തന്റെ അക്കൗണ്ടില്‍ നിന്നും വൈദ്യുതി ബില്ലിനായി പിന്‍വലിക്കപ്പെട്ടത് 1.03 ലക്ഷം രൂപയാണ് എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

“അദാനിയുടെ വൈദ്യുതി ബില്ലടക്കാനായി എന്റെ പെയിന്റിങ്ങുകള്‍ നിങ്ങള്‍ വാങ്ങണം” എന്ന അപേക്ഷയാണ് മറ്റൊരു ട്വീറ്റിലൂടെ താരം പറയുന്നത്. “അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ എടുത്ത ബില്ല് അടക്കാനായി സൂക്ഷിക്കുകയാണ്” എന്നും അര്‍ഷാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

“അത് വില്‍ക്കുന്നതിന് മുമ്ബ് നിങ്ങള്‍ എന്റെത് മാറ്റി വയ്ക്കു” എന്നാണ് നടി ടിസ്‌ക ചോപ്രയുടെ കമന്റ്. “എന്നെ ബില്ലിനുള്ള തുക കണ്ടെത്താന്‍ അനുവദിക്കൂ” എന്ന മറുപടിയും അര്‍ഷാദ് നല്‍കിയിട്ടുണ്ട്. “നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്‌നി വില്‍ക്കേണ്ടി വരും” എന്ന കമന്റുമായി ആരാധകനും എത്തി.

shortlink

Post Your Comments


Back to top button