ദേശീയ തലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയെ ആസ്പദമാക്കി ചിത്രം ഒരുക്കിയ പ്രമുഖ ബോളിവുഡ് സിനിമാ സംവിധായകന് രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. ‘മര്‍ഡര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്ധ്ര നല്‍ഗോണ്ട ജില്ലയിലെ പ്രണേയ് കുമാര്‍ ദുരഭിമാന കൊലപാതക കേസിനെ ആസ്പദമാക്കിയാണ് സിനിമ. അന്യ ജാതി വിവാഹമാണ് ദുരഭിമാനകൊലയാല് കലാശിച്ചത്. 2018 സെപ്തംറില്‍ മിയലഗുഡയിലാണ് ദുരഭിമാനകൊല നടന്നത്. യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ ജുണ് 21 ന് ‘മര്‍ഡര്‍’ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് കൊല ചെയ്യപ്പെട്ട പ്രണേയ് കുമാറിന്റെ പിതാവ് നല്‍ഗോണ്ട ജില്ലാ കോടതിയില്‍ പരാതി നല്കി. പട്ടിക ജാതി -വര്‍ഗ അതിക്രമ നിരോധന നിയമമനുസരിച്ചുള്ള കേസ് വിചാരണ നടക്കുന്നതിനാല്‍ സിനിമ കേസിനെ ബാധിക്കുമെന്ന ചൂണ്ടികാട്ടിയാണ് പരാതി. ഇതേ തുടര്‍ന്നുള്ള കോടതി ഉത്തരവ് പ്രകാരമാണ് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ് റജിസ്ട്രര്‍ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
Post Your Comments