മലയാളികള്‍ക്ക് ഏറെ പരിചിതനായ നായകനാണ് നിഷാന്ത് സാഗര്‍. താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചത് 2000- ല്‍ റിലീസ് ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ്. ഈ ചിത്രത്തിലേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നിഷാന്ത് പങ്കുവച്ചിരുന്നു.
ലോഹിതദാസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം എത്ര വിലപ്പെട്ടതായിരുന്നുവെന്ന് അന്ന് തനിക്ക് തിരിച്ചറിയാനായിരുന്നില്ലെന്ന് താരം മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
”ദേവദാസി എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി അറിഞ്ഞിരുന്നു. അങ്ങനെയാണ് നമ്ബര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചത്.
ദേവദാസിയില്‍ അഭിനയിച്ച ആളാണ്, സാറിനെ കാണാന്‍ വരട്ടെയെന്ന് ചോദിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമായാണ് അദ്ദേഹം ജോക്കറിലെ സുധീര്‍ മിശ്രയെ നല്‍കിയത്.” നിഷാന്ത് സാഗര്‍ പറയുന്നു.
Post Your Comments