GeneralLatest NewsMollywood

കേരളത്തിലെ സ്കൂളുകൾക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും; സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ

ഓരോ ലാപ്ടോപ്പിനും, ടെലിവിഷനും ആനുപാതികമായി 10 ഫലവൃക്ഷ തൈകൾ നടുന്ന പ്രോജക്റ്റിനും ആരംഭം കുറിച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ സാമൂഹ്യ സേവനസംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ വിശ്വശാന്തി ഫൗണ്ടേഷനും EY GDS–ഉം ചേർന്ന് നിർധനരായ കുട്ടികൾ പഠിക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും കൈമാറി. എറണാകുളം സ്മാർട്ട് സിറ്റിയിൽ ജൂലൈ മൂന്നാം തീയതി നടന്ന ചടങ്ങിൽ, വിശ്വശാന്തി ഫൌണ്ടേഷൻ ഡയറക്ടർ ശ്രീ. മേജർ രവി, എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രീ. സുനിൽ ലാലിന് ലാപ്ടോപ്പുകളും, രണ്ടായിരം ഫലവൃക്ഷ തൈകളും കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.

ഓരോ ലാപ്ടോപ്പിനും, ടെലിവിഷനും ആനുപാതികമായി 10 ഫലവൃക്ഷ തൈകൾ നടുന്ന പ്രോജക്റ്റിനും ആരംഭം കുറിച്ചിരിക്കുകയാണ്. തീരപ്രേദേശത്തുള്ള മനശ്ശേരി സെൻറ്. മൈക്കിൾസ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്റ്റീന ഓൾഗ, ചെറുവയ്പ്പ് വി. ഡി.എസ്.എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മനോജിനും സ്മാർട്ട് സ്‌കൂളായി നവീകരിക്കുന്നൻ്റെ ഭാഗമായി, ലാപ്ടോപ്പുകളും ടെലിവിഷനുകളും, അതോടൊപ്പം വൃക്ഷതൈകളും കൈമാറി. ഈ ചടങ്ങിൽ EY GDS അധികൃതരും സ്മാർട്ട് സിറ്റി കൊച്ചി പ്രൊജക്റ്റ് ഡയറക്ടർ, വിശ്വശാന്തി ഡയറക്‌ടേഴ്‌സ് ആയ സജീവ് സോമൻ , അഡ്വ. സ്മിത നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു

shortlink

Post Your Comments


Back to top button