BollywoodGeneralLatest News

സുശാന്ത് വാക്കു പാലിച്ചു; വികാരാധീനനായി സംവിധായകൻ മുകേഷ് ചബ്ര

ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ.അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് .

കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണ് ദിൽ ബേച്ചാരേ. ആത്മഹത്യ ചെയ്ത ബോളിവുഡ് സുശാന്ത് സിങ്ങ് രാജ്‌പുത് അഭിനയിച്ച അവസാന ചിത്രമായ ദിൽ ബേച്ചാരേ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമ തന്റെ ജീവിതത്തിൽ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്നു വികാരാധീനനായി സംവിധായകന്‍ മുകേഷ് ചബ്രാ പറയുന്നു.

സുശാന്തിന്‌ കൈ പൊ ചെ എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കി താൻ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന വാഗ്‌ദാനം സുശാന്ത് നല്‍കി. ഏഴു വർഷത്തിനു ശേഷം സുശാന്ത് സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത്, മുകേഷ് സമീപിച്ചപ്പോൾ തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്തു.

“ഞാൻ ദിൽ ബേച്ചാരേ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത് .വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെയ് മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകൻ എന്ന് തീർച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാ ഭാഗ്യം തന്നെയായിരുന്നു . അദ്ദേഹം സെറ്റിൽ വെച്ച് എന്നെ വളരെയധികം സഹായിച്ചു.ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌തു ഓരോ രംഗവും ചിത്രീകരിച്ചു.നല്ലൊരു മനുഷ്യൻ ,നടൻ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.

ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ.അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് . ചിത്രം ജൂലൈ 24 ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകർന്നു നൽകുന്നതാണ് .ആ സന്തോഷം പങ്കു വെക്കാൻ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം സഹിക്കവയ്യ ” മുകേഷ് ചബ്ര വികാരാധീനമായി പറഞ്ഞു.

ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജനാ സംഘിയും സെയിഫ് അലി ഖാനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മുകേഷ് ചബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ദിൽ ബേച്ചാരേ യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏ .ആർ .റഹ്‌മാനാണ് .

shortlink

Related Articles

Post Your Comments


Back to top button