GeneralLatest NewsMollywood

അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു; ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്!!

ദിവസവും കൊറോണാ ബാധിച്ചവരുടെ കണക്ക് പറയുമ്പോള് വിദേശത്ത് നിന്നും വന്ന ഇത്ര പേ൪ക്ക്, മറ്റു സംസ്ഥാനങ്ങളില് നിന്നും വന്ന ഇത്ര പേ൪ക്ക് എന്നൊക്കെ മലയാളികളെ വേ൪തിരിച്ചു പറയുന്നതാണ്

കൊറോണക്കാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന ചില പ്രശ്നങ്ങളെ ചൂണ്ടികാട്ടികൊണ്ട് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രവാസികളെ തഴയുന്ന കുടുംബത്തെയും സര്‍ക്കാരിനെയും മാധ്യമപ്രവര്‍ത്തകരെയും കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്‌

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

അന്യ നാട്ടില് നേഴ്സായ യുവതിയും, രണ്ട് പിഞ്ചു കുഞ്ഞുങ്ങളും തിരികെ കേരളത്തില് എത്തിയപ്പോള് സ്വന്തം അമ്മയും വീട്ടുകാരും, ഭ൪ത്താവും വീട്ടുകാരും ഒരു പോലെ അവരെ കൈയ്യൊഴിഞ്ഞ വാ൪ത്ത വായിച്ച് ഒരു പാട് വേദന തോന്നി. കേരളത്തിലെത്തി ക്വാറന്ടൈനും കഴിഞ്ഞ്, ടെസ്റ്റ് നടത്തി “Negative” എന്ന് ഫലം വന്നതിന് ശേഷമാണ് പാവം ആ യുവതിയേയും കുഞ്ഞു കുട്ടികളേയും കൊറോണാ പേടിയുടെ പേരില് പ്രസവിച്ച അമ്മയും ഭ൪ത്താവും, വീട്ടുകാരും ഇറക്കി വിട്ടത് ..കഷ്ടം..

ദിവസവും കൊറോണാ ബാധിച്ചവരുടെ കണക്ക് പറയുമ്പോള് വിദേശത്ത് നിന്നും വന്ന ഇത്ര പേ൪ക്ക്, മറ്റു സംസ്ഥാനങ്ങളില് നിന്നും വന്ന ഇത്ര പേ൪ക്ക് എന്നൊക്കെ മലയാളികളെ വേ൪തിരിച്ചു പറയുന്നതാണ് പല൪ക്കും അന്യ നാട്ടില് ജോലി ചെയ്യുന്നവരോട് ഇത്രക്ക് ദേഷ്യത്തിന് കാരണമാക്കിയത് എന്നു തോന്നുന്നു.

കേരളത്തില് കൊറോണാ കൊണ്ടു വന്നത് മറ്റു നാടുകളില് ജോലി ചെയ്തു തിരിച്ചു വരുന്നവരാണ് എന്ന് ചാനലുകാരും പറയാതെ പറയുന്നു. ഇനിയെങ്കിലും കേരളത്തില് ഇന്ന് മൊത്തം ഇത്ര കൊറോണാ ബാധിച്ചവരുണ്ട് എന്ന് പറയണമെന്നും, വിദേശത്തു നിന്ന് വന്നവരുടെ കണക്ക് പ്രത്യേകം പറയരുത് എന്നും എല്ലാവരോടും വിനീതമായ് അപേക്ഷിക്കുന്നു.

കേരളം പ്രവാസികളുടേത് കൂടെയാണ്. ഇപ്പോള് തിരിച്ചു വരുന്ന അവരെല്ലാം കൊറോണാ ബാധിതരല്ല. വെറും 1% പോലും അസുഖം ബാധിതരില്ല. ദയവ് ചെയ്ത് ആരേയും മാറ്റി നി൪ത്തരുത്.

പ്രളയം മനുഷ്യനെ ചിലത് പഠിപ്പിച്ചു… പ്രളയം ബാക്കി വെച്ചത് കൊറോണ വന്നു പഠിപ്പിച്ചു… ഇനി കൊറോണ ചിലത് ബാക്കി വെച്ചാൽ……………. അറിയില്ല എന്ത് സംഭവിക്കും എന്ന്.

എല്ലാവ൪ക്കും പാവം പ്രവാസികളുടെ പണം മാത്രം മതി.. ഒരാവശ്യ സമയത്തു അവരെ സഹായിക്കാൻ പറ്റില്ല. അവരുടെ വീട്ടിൽ പോലും കേറ്റുനില്ല. കഷ്ടം..

സാക്ഷരത എന്നാൽ കുറെ അക്ഷരങ്ങൾ എഴുതാനും അത് തപ്പിപ്പെറുക്കി വായിക്കാനും ഒരു വ്യക്തിക്ക് അറിയാം എന്ന് മാത്രമാണെന്ന് ഇതിനകം പല സംഭവങ്ങളുലൂടെയും മലയാളി തെളിയിച്ചിട്ടുണ്ടല്ലോ….വിവരവും വിവേകവും ആത്മാർത്ഥതയും മനുഷ്യത്വവും ഒന്നും കുറെയേറെ പേർക്ക് തൊട്ടുതീണ്ടിയിട്ടില്ല എന്നും. ഇക്കാലയളവുകൊണ്ടു സ്വാർത്ഥത കൈമുതലായ ഒരു സമൂഹം ഉരുത്തിരിഞ്ഞു വന്നു അത്രമാത്രം, അത് സമൂഹത്തിനും വരും തലമുറയ്ക്കും അപകടമാണ്‌…

കൊറോണാ വന്നത് മുതല് പല൪ക്കും പ്രവാസികള് എന്നു കേള്ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില് വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില് വിദേശത്ത് മണലാരണ്യത്തില് പോയ് ചുട്ടു പൊള്ളുന്ന വെയിലില് കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്ടെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള് ജീവ൯ ഹോമിച്ച് നല്കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്ടെ വള൪ച്ചയും, വിജയവും നമ്പ൪ 1 സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും , ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള് എത്രയോ തുക ഒരു സെന്ടി തോന്നി എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള് ചെയ്ത അത്രയും ചാരിറ്റി കേരളത്തില് ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ big budget സിനിമകളും കോടികള് കത്തിച്ച് നി൪മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില് നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…

ജനങ്ങൾക്കിടയിൽ അന്യനാടുകളിൽ നിന്നും വരുന്നവരെപ്പറ്റി അനാവശ്യമായ ഭീതി ഉണ്ടായി കഴിഞ്ഞു. ദിവസവും ഈ വേർതിരിച്ചുള്ള കണക്ക് പറച്ചിലാണ് പുറത്ത് നിന്നും വരുന്നവരെ പേടിയൊടെ നോക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്..

(വാല് കഷ്ണം… പ്രവാസികളാണ് നാടിൻ്റെ ഉയർച്ചക്ക് കാരണം…പ്രവാസികള് പടുത്തുയർത്തിയതാണ് ഈ no 1 കേരളം…
പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില് ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments


Back to top button