മലയാളികളുടെ പ്രിയതാരം ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമ ‘പവര്‍സ്റ്റാര്‍’ ഒരുങ്ങുകയാണ്. പവര്‍സ്റ്റാറിന് പിന്നാലെ ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാമിനെ നായകനാക്കി കന്നഡ സിനിമയാകും ഒമര്‍ലുലു ഒരുക്കുക.
എന്നാൽ ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പ്രധാന വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ജയറാമിനൊപ്പമുള്ള ചിത്രം ഏകദേശം സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ ആശയവിനിമയത്തിനിടെ ഒമര്‍ ലുലു വെളിപ്പെടുത്തിയിരുന്നു.
കൂടാതെ മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ‘നമോ’ എന്ന സംസ്കൃത ഭാഷ സിനിമയാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ ചിത്രങ്ങളിലും ജയറാം വേഷമിടും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments