സീരിയൽ അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയായ താരമാണ് മാൻവി. സീത എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന് സീരിയലുകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പെട്ടെന്ന് വളരുവാൻ സാധിച്ചു. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും മാൻവി പങ്കെടുക്കാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ നിരവധി ഫോട്ടോകൾ ഇടാറുണ്ട്. കൗമുദി ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ മുടിയുടെ രഹസ്യത്തെ പറ്റിയും പുത്തൻ വിശേഷങ്ങളെ പറ്റിയും താരം പങ്കുവയ്ക്കുകയാണ്.
നൃത്തം മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ട്. അതിൽ സംസ്ഥാന ജേതാവായിരുന്നു ഞാൻ. അതിന്റെ ഫോട്ടോ പാത്രത്തിൽ കണ്ടിട്ടാണ് എന്നെ സീരിയലിലേക്ക് ക്ഷണിച്ചത്. നിർഭാഗ്യകൊണ്ട് ആ സീരിയൽ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി. സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് ഒരുപാട് വഴിത്തിരിവായത്. നെഗറ്റീവ് വേഷമായിരുന്നു. പിന്നീട് അത്തരത്തിൽ നിരവധി വേഷങ്ങൾ വന്നു. എന്നാലും ഞാൻ ഹാപ്പിയാണ്. കണ്ണീരും കരച്ചിലുമൊക്കെ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതാകുമ്പോൾ കൂടുതൽ ഫ്രീഡം കിട്ടുന്നുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ എങ്ങനെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു.
ഓരുപാട് സ്വപനം കണ്ടു. സ്വപനം കണ്ടതൊക്കെ ജീവിതത്തിൽ നടന്നിരിക്കുന്നു. അതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. സ്റ്റാർ മാജിക്കിൽ കളിയും ചിരിയുമൊക്കെയായി നല്ല രസമാണ്. താരജാഡകളോ മത്സരങ്ങളോ ഒന്നും അവിടെയില്ല. സമയം പോകുന്നത് അറിയില്ല അവിടെ ആയാൽ. സീരിയലാണോ സ്റ്റാർ മാജിക്കാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ പൊടിക്ക് കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്കിനോടാണ്. നമ്മൾ എന്താണെന്ന് തുറന്നുകാണിക്കുന്ന വേദിയാണ് അത്.
പലരും നേരിൽ കാണുമ്പോൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മുടിയെ പറ്റി. അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച് ഒന്നുമില്ല. എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. . അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോൾ പാലായിൽ പി.ജിക്ക് പഠിക്കുകയാണ്. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എന്നിവരുണ്ട്.. അടിപൊളിയായി ലൈഫ് പോകുന്നുവെന്നും താരം.
Post Your Comments