സ്വന്തം മക്കളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ചു പ്രചരിപ്പിച്ചെന്ന കേസില്‍ രഹ്ന ഫാത്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഹൈക്കോടതിയില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീര പ്രദര്‍ശനം കുറ്റകരമാണെന്നും രഹ്നക്കെതിരെ പോക്സോ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന് കൃത്യമായി ചൂണ്ടിക്കാട്ടി.
എന്നാൽ പൊലീസ് സൈബര്‍ഡോമില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കൊച്ചി സൗത്ത് പൊലീസ് രഹ്നയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിരുന്നു.
രഹന , ‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തില് മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സംഭവത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ സംഭവത്തിൽ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും 18 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു , വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments