
കോവിഡ് കാലത്ത് പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിര്‍മാതാക്കളുടെ സംഘടനാ തീരുമാനത്തെ പിന്തുണച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ‘ദൃശ്യം 2’വിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളുവെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉറപ്പ് നല്‍കിയതായാണ് വിവരം.
വമ്പൻ ഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17ന് ആരംഭിക്കും എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തൊടുപുഴയിലാകും ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം എന്നാണ് സൂചനകള്‍. ചിത്രീകരണം ആരംഭിക്കുന്നുവെന്ന വിവരം അറിഞ്ഞിരുന്നുവെന്ന് നിര്‍മാതാക്കളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആന്റോ ജോസ് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
കൂടാതെ എല്ലാ താരങ്ങളുടെ പ്രതിഫലം അടക്കം സിനിമയുടെ ചിലവ് അമ്പത് ശതമാനം കുറച്ച് മാത്രം പുതിയ സിനിമകള്‍ മതിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ഈ തീരുമാനത്തെ വെല്ലുവിളിച്ച് ഇതിനകം ഒട്ടനവധി ചിത്രങ്ങളും അവയുടെ ഷൂട്ടിങും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments