സൂപ്പർ നായിക ആലിയ ഭട്ടും അച്ഛന് മഹേഷ് ഭട്ടും ആദ്യമായി ഒന്നിക്കുന്ന ‘സഡക് 2’ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയതോടെയാണ് സുശാന്ത് സിങ് രജ്പുത്തിന്റെ ത്യാഗം മറക്കരുതെന്നും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കരുതെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്.
വർഷങ്ങൾക്ക് മുൻപ് 1991ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സഡക്’. 20 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സിനിമാ രംഗത്തേക്കെത്തുകയാണ്. സഡക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്തും പൂജ ഭട്ടും ചിത്രത്തില്‍ വേഷമിടും. ആദിത്യ റോയ് കപൂര്‍ നായകനാകും.
എന്നാൽ ബോയ്കോട്ട് സഡക് 2 ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. ചിത്രം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സുശാന്ത് മാനസികമായി അസ്ഥിരനാണെന്ന് പ്രഖ്യാപിക്കുകയും മകളുടെ മകളെക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീയുമായി ബന്ധംപുലര്‍ത്തുന്ന തരംതാണ ആളാണ് മഹേഷ്ഭട്ടെന്നാണ് ഒരാളുടെ പരാതി.
Post Your Comments