നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയുടെ മൊഴിയെടുത്തു. രണ്ട് നടന്മാരില് നിന്നുകൂടി മൊഴിയെടുക്കും. സംഭവത്തിനു പിന്നില്‍ സിനിമാ ബന്ധമെന്ന നിഗമനത്തില്‍ പൊലീസ്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചപ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ധര്മജന് ബോള്‍ഗാട്ടിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകാരെന്ന് പറഞ്ഞ് തന്നെയാണ് പ്രതികള്‍ തന്നെ വിളിച്ചത്. പ്രൊഡക്ഷന്‍ കന്ട്രോളര് ഷാജി പട്ടിക്കരവഴിയാണ് ഫോണ്‍ നമ്ബര്‍ ലഭിച്ചതെന്നും ധര്മജന് വെളിപ്പെടുത്തി. എന്നാല്‍ താന്‍ നമ്ബര്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി പട്ടിക്കര പറഞ്ഞു.
കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് അറസ്റ്റിലായി. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയ പരാതിയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഷംന മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.
Post Your Comments