തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് സൂപ്പര്‍നായികയായി തിളങ്ങിയ ഭാനുപ്രിയ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. അഭിനയ മികവിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക ഹൃദയം കവര്‍ന്ന ഭാനുപ്രിയയെ നടിപ്പിന് രാക്ഷസി എന്നായിരുന്നു നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്. അഭിനയലോകത്ത് തിളങ്ങിനിന്ന സമയത്ത് തെന്നിന്ത്യയിലെ ഒട്ടുമിക്ക നിര്‍മാതാക്കളും ഈ നടിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നു ഗോസിപ്പ് ശക്തമായിരുന്നു.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഭാനുപ്രിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ ഇതു വരെ തനിക്കു യാതൊരു കുറ്റബോധമില്ലെന്നു തുറന്നു പറയുന്നു. തെലുങ്കിലും ഹിന്ദിയിലുമാണ് ഭാനുപ്രിയ ഗ്ലാ മര് വേഷങ്ങള്‍ കൂടുതലും ചെയ്തത്. പക്ഷെ അതിലൊക്കെയും തന്റെതായ ഒരു നിയന്ത്രണരേഖ വച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
”താന്‍ ചെയ്ത ഗ്ലാമര്‍ വേഷങ്ങളൊന്നും ഒരിക്കല്‍ പോലും വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ല. ഒരു അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ കഴിയണം” ഭാനുപ്രിയ പറഞ്ഞു.
Post Your Comments