GeneralLatest NewsMollywood

അഞ്ഞൂറോളം പാട്ടുകള്‍ കലാഭവന്‍ മണിയ്ക്കായി ഒരുക്കിയ സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകള്‍ ഇറക്കി

അകാലത്തില്‍ വിടവാങ്ങിയ മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.

മണിയുടെ 45 ആല്‍ബങ്ങള്‍ക്കായി അഞ്ഞൂറോളം പാട്ടുകള്‍ ഒരുക്കിയ സിദ്ധാര്‍ഥ് വിജയന്‍ മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്.

1983ലെ ഓണക്കാലത്ത് സുജാതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യ ആല്‍ബം. തുടര്‍ന്ന് മാഗ്‌നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകള്‍ ഇറക്കി. ‘മകരപ്പുലരി’യാണ് അവസാന കാസറ്റ്. കൂടാതെ നാടന്‍പാട്ടുകളുടെ 10 കാസറ്റുകള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആല്‍ബങ്ങളും ഉള്‍പ്പെടെ 45 കാസറ്റുകള്‍ മണിക്കായി ഒരുക്കി.

shortlink

Related Articles

Post Your Comments


Back to top button