GeneralLatest NewsMollywood

‘മോളുടെ ഓപ്പറേഷന്‍ മുടങ്ങില്ല ഞാനേറ്റു’ ശസ്ത്രക്രിയ കഴിഞ്ഞ് അമേയ കണ്ണുതുറന്നപ്പോള്‍ സുരേഷ് ഗോപിയുടെ സര്‍പ്രൈസ്

ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂവെന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു.

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ മനുഷത്വപരമായ പ്രവര്‍ത്തികളും നന്മകളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വലിയ ആവശ്യങ്ങള്‍ ചുമലിലേറ്റി വിജയം തേടി കോടീശ്വരന്‍ പരിപാടിയില്‍ എത്തുന്ന ചിലരെയെല്ലാം സഹായിക്കാന്‍ അവതാരകന്‍ കൂടിയായ സുരേഷ് ഗോപി തന്നെ മുന്നിട്ട് എത്താറുണ്ട്.

ഇത്തരത്തില്‍ ഒരു വലിയ ആവശ്യവുമായി കോടീശ്വരനിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മിക്കും കുടുംബത്തിനും താരം സാന്ത്വനമായതാണ് ഇപ്പോള്‍ ചര്‍ച്ച. നിമ്മിയുടെ മകള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി ഷോയില്‍ എത്തിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍ എത്തിക്കുകയും ചെയ്തു.

ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂവെന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ പത്ത് ലക്ഷം രൂപയുടെ കടമുള്ള കുടുംബത്തിന് ഉടന്‍ ഒരു സര്‍ജറിയുടെ ഭാരം കൂടി താങ്ങാന്‍ ആകില്ലെന്നു നിമ്മി വേദിയില്‍ വച്ച്‌ പറയുകയുണ്ടായി.

80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ നിമ്മിക്ക് അടുത്ത ഉത്തരം തെറ്റിയപ്പോള്‍ സമ്മാനം 10000 രൂപയായി ചുരുങ്ങുകയായിരുന്നു. പക്ഷേ സുരേഷ്ഗോപി വാക്കു നല്‍കി, ‘മോളുടെ ഓപ്പറേഷന്‍ മുടങ്ങില്ല ഞാനേറ്റു’എന്ന്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച്‌ സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കി. ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.ജി.അലക്സാണ്ടര്‍ വിളിച്ചപ്പോഴാണ് അവള്‍ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button