GeneralKollywoodLatest News

വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; നടി വനിതയുടെ മൂന്നാം വിവാഹം വിവാദത്തില്‍

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

തെന്നിന്ത്യന്‍ നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു പിന്നാലെയായിരുന്നു പീറ്ററുമായുള്ള വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷം വരന്‍ പീറ്റര്‍ പോളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഭാര്യ എലിസബത്ത് ഹെലന്‍.

താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടാക്കാട്ടി എലിസബത്ത് വടപ്പളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു. ബിഗ്‌ ബോസ് ഷോയിലൂടെയാണ് താരം കൂടതല്‍ ശ്രദ്ധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button