മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ താര സംഘടനയായ അമ്മയ്ക്ക് വിശദീകരണം നല്കി നടന് നീരജ് മാധവ്. ഇതിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ താരം പങ്കുവച്ചത് വലിയ വിവാദമായിരുന്നു. സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നു നീരജ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്കിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്കിയ കത്തിലും താരം ആവര്‍ത്തിക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്.
കത്തിന്റെ പകര്‍പ്പ് ‘അമ്മ’ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.
അതേസമയം നീരജ് മാധവ് ആരോപണം ആവര്‍ത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ചലച്ചിത്രരംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Post Your Comments