GeneralLatest NewsTV Shows

ബാലുവച്ഛാ എന്നാണ് വിളിച്ചത്, അല്ലെങ്കില്‍ അച്ഛായെന്ന് വിളിച്ചേനെ, പാറുക്കുട്ടി ഞെട്ടിച്ചിട്ടുണ്ട്!! ബാലു പറയുന്നു

പാറുക്കുട്ടിക്ക് ഇപ്പോള്‍ വരാനാവാത്ത സാഹചര്യമാണ്. പ്രേക്ഷകര്‍ കൂടുതല്‍ അവള്‍ക്കാണ്. പാറുക്കുട്ടി വരാത്തത് കൊണ്ട് കുറേ പേര്‍ പരാതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ പറ്റില്ല.

മലയാളം ടെലിവിഷന്‍ രംഗത്ത് ഏറെ ജനപ്രീതി നേടിയ ഷോയാണ് ഉപ്പും മുളകും. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ താരം പാറുക്കുട്ടിയാണ്. നാലാം മാസം മുതല്‍ അഭിനയ രംഗത്ത് എത്തിയ ബേബി അമേയയാണ് പാറുക്കുട്ടിയായി തിളങ്ങുന്നത്. ഇപ്പോള്‍ പാറുക്കുട്ടിയെക്കുറിച്ച് അച്ഛന്റെ റോളില്‍ എത്തുന്ന ബിജു സോപാനം തുറന്നു പറയുന്നു.

‘ നാലം മാസത്തിലാണ് അവള്‍ വന്നത്. യഥാര്‍ത്ഥ അച്ഛനും അമ്മയോടും അവള്‍ക്ക് ചെറിയ അകല്‍ച്ചയുണ്ട്. മാസത്തില്‍ 20 ദിവസം ഷൂട്ടുണ്ടെങ്കില്‍ അപ്പോഴെല്ലാം ഞങ്ങളുടെ കൂടെയാണ്. ബാക്കി പോയിട്ട് രണ്ടോ മൂന്നോ ദിവസം നിന്ന് വീണ്ടും തിരിച്ചു വരും. അതോണ്ടാണ്. ഇപ്പോ ഏകദേശം തിരിച്ചറിയാം, ഞാന്‍ ഇടയ്ക്ക് വീഡിയോ കോള്‍ വിളിച്ചപ്പോള്‍ ബാലുവച്ഛാ എന്നാണ് വിളിച്ചത്. അല്ലെങ്കില്‍ അച്ഛായെന്ന് വിളിച്ചേനെ. ഞെട്ടിച്ചിട്ടുണ്ട് ഇനിയുള്ള പാടെന്താണെന്ന് വെച്ചാല്‍ എല്ലാം തിരിച്ചറിയുന്നത് കൊണ്ട് ഇനിയെങ്ങനെയാണ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നോര്‍ത്ത് പേടിയുണ്ട്. മുന്‍പ് അറിയാത്തത് കൊണ്ട് എന്ത് വേണേലും ചെയ്യുമായിരുന്നു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പലപ്പോഴും നമ്മളെ ഞെട്ടിച്ചുണ്ട്.

പാറുക്കുട്ടിക്ക് ഇപ്പോള്‍ വരാനാവാത്ത സാഹചര്യമാണ്. പ്രേക്ഷകര്‍ കൂടുതല്‍ അവള്‍ക്കാണ്. പാറുക്കുട്ടി വരാത്തത് കൊണ്ട് കുറേ പേര്‍ പരാതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ പറ്റില്ല. അത് പോലെ തന്നെ വയസ്സായ ആള്‍ക്കാരും. കുട്ടന്‍പിള്ള, എന്റെ അച്ഛന്‍, അമ്മ. ഈ പ്രശ്‌നം കൊണ്ടാണ് അവരും വരാത്തത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാണിക്കണം. പിന്നെ സംഘടനയില്‍ നിന്നും കത്ത് വേണം. അവര്‍ വരണം. ഞങ്ങള്‍ ഈ 5 പേര്‍ കളിച്ച്‌ മടുത്തു. ലോക് ഡൗണിന് ശേഷം വന്നതെല്ലാം 5 പേര് വെച്ചുള്ള പോരാട്ടമാണ്” ബാലു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button