
സംവിധായകനും നടനും നിര്‍മാതാവുമായ ആഷിഖ് അബു ഇനി മുതല്‍ ഛായാഗ്രാഹകനും. ഭാര്യ റിമ കല്ലിങ്കല്‍ നായികയായി എത്തുന്ന ഹാഗറിലാണ് ആഷിഖ് ക്യാമറാമാന് ആകുന്നത്. താരത്തിന്റെ പ്രഖ്യാപനം ആരാധകരെ അമ്ബരപ്പിച്ചിരുന്നു. ഇപ്പോള്‍ ഛായാഗ്രാഹകന്‍ ആകാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ആഷിഖ് അബു.
സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞു.”ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുപാടു കാലമായി ആഗ്രഹിക്കുന്നു. ശ്യാം പുഷ്കരന് ഒരു സിനിമ ചെയ്യുമ്ബോള്‍ അതിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കാമെന്നും കരുതിയിരുന്നു. അതിന് ഇനിയും സമയമെടുത്തേക്കും. അതിനാല്‍ ഈ പ്രതിസന്ധിയുടെ സമയത്ത് ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി” ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തിയ ഉണ്ടയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഹര്‍ഷദാണ് ചിത്രത്തിന്റെ സംവിധായകന്. ഷറഫുദ്ദീനാണ് നായകനായി എത്തുന്നത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം.
Post Your Comments