മലയാളത്തിന്റെ പ്രിയ നടനും മിമിക്രി താരവുമായിരുന്നു അബി. താരത്തിന്റെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു. 93 വയസ്സായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു.
കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ എന്‍.ജി.ഒ. ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ എഴുത്താനിക്കാട്ട് കുടുംബാംഗവും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടുമായ ഉമ്മാക്കുഞ്ഞ്. മരുമക്കള്‍: ഷെറീന അമീര്നവാസ്, ജുബിന കബീര്‍, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീന്.
Post Your Comments