CinemaGeneralLatest NewsMollywoodNEWS

വരുന്ന പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടുന്ന മഞ്ജു വാര്യർ എനിക്കൊരു റോൾ മോഡലാണ്; മനസ്സ് തുറന്ന് ശൈലജ ടീച്ചർ : വീഡിയോ

പുസ്തകം വായിക്കും, സാമൂഹ്യ കാര്യങ്ങളിൽ മികച്ച രീതിയിൽ ഇടപെടും തുടങ്ങി ഒട്ടനേകം കാര്യങ്ങളിൽ മഞ്ജു വാര്യർ മികവ് പുലർത്തുന്നുണ്ട് എന്ന് ശൈലജ ടീച്ചർ

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ എനിക്ക് റോൾ മോഡൽ ആണെന്ന് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. കൈരളി ടിവിയുടെ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ശൈലജ ടീച്ചർ മനസ്സ് തുറന്നത്.

പ്രിയനടി മഞ്ജുവിനെ പോലെ പ്രതിസന്ധികളെ നേരിട്ട് ജീവിതത്തിൽ മുന്നോട്ട് വരികയാണ് എല്ലാവരും ചെയ്യേണ്ടത് എന്ന് ശൈലജ ടീച്ചർ പറഞ്ഞു. നന്നായി പുസ്തകം വായിക്കും, സാമൂഹ്യ കാര്യങ്ങളിൽ മികച്ച രീതിയിൽ ഇടപെടും തുടങ്ങി ഒട്ടനേകം കാര്യങ്ങളിൽ മഞ്ജു വാര്യർ മികവ് പുലർത്തുന്നുണ്ട് എന്ന് ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.

കൂടാതെ പ്രോഗ്രാമിൽ ശൈലജ ടീച്ചറിനോട് മഞ്ജു വാര്യർ ചോദിച്ച ചോദ്യവും ഏറെ രസകരമായിരുന്നു. കേരളത്തിലെ ആളുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ശൈലജ ടീച്ചർ സ്വന്തം ആരോഗ്യം നോക്കാറുണ്ടോ എന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. എന്നും കോവിഡിനെ കുറിച്ചുള്ള നിരവധി പ്രതിസന്ധികൾ നാം കാണുന്നു. ഇതെല്ലാം പരിഹരിച്ച ശേഷം ഉറങ്ങാൻ സമയം കിട്ടാറുണ്ടോ എന്നും മഞ്ജു ചോദിക്കുന്നു. ഇതിന് മറുപടിയായി ഞാൻ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും പോലീസുകാരും കുറച്ച് നാളുകളായി ഉറങ്ങാറില്ലെന്നും അവരുടെ ഈ കൂട്ടായ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് കോവിഡിനെ ഒരു പരിധി വരെ എങ്കിലും നിയന്ത്രിക്കാൻ സാധിക്കുന്നത് എന്നും ശൈലജ ടീച്ചർ പറഞ്ഞു. ശൈലജ ടീച്ചറിനെ അഭിനന്ദിക്കാനും മഞ്ജു വാര്യർ മറന്നില്ല.

shortlink

Related Articles

Post Your Comments


Back to top button