കോവിഡും ലോക്ഡൌണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമയില്‍ പുതിയ വിവാദങ്ങളും ശക്തമാകുകയാണ്. നിയന്ത്രണങ്ങളോടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ഇനി താന്‍ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തില്‍ വലിയ കോലാഹലമാണ് ഉണ്ടായിരിക്കുന്നത്. സിനിമ ആത്മരതിക്കാര്‍ക്ക് ഉള്ളതല്ലെന്നാണ് ലിജോയ്ക്ക് നിര്‍മാതാക്കളുടെ മറുപടി.
പുതിയ സിനിമകളുടെ ഷൂട്ട് തല്ക്കാലം പാടില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഫിലിം ചേംബറും ഈ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്. ഇതിനെതിരെ ലിജോ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ജൂലായ് ഒന്നിന് തന്റെ പുതിയ ചിത്രം ‘എ’യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ലിജോ പറഞ്ഞിരുന്നു. പണമുണ്ടാക്കുകയല്ല, മറിച്ച് തന്റെ കാഴ്ച്ചപ്പാട് അടക്കം പങ്കുവെക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് പറഞ്ഞ ലിജോ മഹാമാരിയുടെയും മതവെറിയുടെയും തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് വിഷാദത്തിന് അടിപ്പെട്ട് കലാകാരന്മാര് ജീവിതം അവസാനിപ്പിക്കുകയാണെന്നും, തന്റെ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണമെന്നത് സ്വന്തം തീരുമാനമാണെന്നും പറഞ്ഞത് നിര്‍മാതാക്കളില്‍ അതൃപ്തിഉണ്ടാക്കിയിരിക്കുകയാണ്.
ഇതിന് പിന്നാലെ നിര്‍മാതാാക്കളുടെ സംഘടനയും ഫിലി ചേംബറും രംഗത്തെത്തിയത്. മഹാമാരിയുടെ കാലം ഉള്‍പ്പെടെ സിനിമാ മേഖല താണ്ടേണ്ടത് കൂട്ടായ്മയിലൂടെയാണെന്നും, നിര്‍മാതാവാണ് സിനിമയുടെ സ്രഷ്ടാവെന്നും ഇരുസംഘടനയുടെയും ഭാരവാഹിയായ അനില്‍ തോമസ് പ്രതികരിച്ചു. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള ചെലവുകള്‍ അമ്ബത് ശതമാനമെങ്കിലും കുറച്ച് മാത്രം മതി ഇനി പുതിയ സിനിമകള്‍ ആരംഭിക്കുന്നതെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
Post Your Comments