CinemaGeneralLatest NewsMollywoodNEWS

എന്റെ ആദ്യ നായകൻ ; സുരേഷ് ഗോപിയെക്കുറിച്ച് വാചാലയായി കണ്ണമ്മ.!

കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് ഗൗരി നന്ദ അരങ്ങേറ്റം കുറിച്ചത്

വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഗൗരി നന്ദ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ന് തന്റെ അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഗൗരി നേർന്ന ആശംസകൾ ഏറെ ശ്രദ്ധ നേടുകയാണ്.

എന്റെ ആദ്യത്തെ നായകൻ, അദ്ദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ തിയേറ്ററുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു, എന്നാണ് ഗൗരി നന്ദ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ.

https://www.facebook.com/GowrriNandha/posts/169373627901547

ഏകദേശം പത്തു വർഷം മുൻപ് റിലീസ് ചെയ്‌ത കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് ഗൗരി നന്ദ അരങ്ങേറ്റം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button