GeneralLatest NewsTollywood

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരിൽ മാറ്റം വരുത്തി മേഘ്‌ന!!

മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതിൽനിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകർ പറയുന്നു.

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മേഘ്നാ രാജ്. പത്തു വർഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് കന്നഡ നടന്‍ ചിരഞ്ജീവിയും താരവും വിവാഹിതരായത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം വർഷത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആ വിയോഗം. നാലുമാസം ഗർഭിണിയായ മേഘ്ന ചിരുവിന്റെ നെഞ്ചിൽ വീണ കരയുന്ന ആ രംഗം ആരാധകരിലും വേദനയുളവാക്കി. ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയിരിക്കുകയാണ് മേഘ്ന ഇപ്പോൾ.

മേഘ്നാരാജ് എന്ന പേര് മേഘ്ന രാജ് സർജ എന്ന് മാറ്റിയിരിക്കുകയാണ് താരം. ഭർത്താവ് തന്നെ വിട്ടു പോയപ്പോൾ പോലും ആ പേര് തന്റെ പേരിനോട് ചേർത്ത് പിടിക്കുന്ന മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതിൽനിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button