ഇനി മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണമെന്നത് താന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി രംഗത്ത് എത്തിയ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ വിമര്‍ശനവുമായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്‍്റ് അനില്‍ തോമസ്. സിനിമയുടെ സ്രഷ്ടാവ് നിര്‍മാതാവാണെന്നും നിര്‍മ്മാതാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ ഇടമല്ല സിനിമയെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അനില്‍ പറയുന്നു.
അനില്‍ തോമസിന്റെ വാക്കുകള്‍
ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ളത് കൂടിയാണ്, ബിസിനസ് ആണ്. സിനിമയില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് പണച്ചെലവുണ്ട്.
നമ്മള് ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.നമ്മള് ഒരു മഹാമാരിക്ക് നടുവിലാണ്, ഒരു യുദ്ധത്തിലാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരാണ് സ്വത്വ പ്രതിസന്ധിയിലാണ് ദാരിദ്ര്യം, മരണങ്ങള്, നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാര്‍സിസ്റ്റുകള്‍ പറ്റിയ ഇടമല്ല.അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ഈ പരീക്ഷണ സമയത്ത് ഉണര്‍ന്നിരിക്കു.
ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്.
സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും
ആത്മാര്‍ഥത ഒരാളുടെ വ്യക്തിത്വത്തില്‍ അടങ്ങിയിട്ടുള്ളതാണ്
അങ്ങോട്ട് നല്കുമ്ബോഴേ ബഹുമാനം തിരിച്ചു കിട്ടൂ
പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്
ജയത്തിനും പരാജയത്തിനുമിടയില്‍ ഒന്ന് കണ്ണുചിമ്മുന്ന സമയമേയൊള്ളു
ഞങ്ങള്‍ ബിസിനസുകാരാണ്, ഞങ്ങളുടെ മുന്‍ഗണനകള്‍ എല്ലാറ്റിനുമുപരിയായി വരുന്നു …
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?
Post Your Comments