രാജ്യമെങ്ങും കോവിഡ് വ്യാപനമാണ്. ഇതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ഈ മേഖലയില്‍ ഉള്ളവര്‍ പ്രതിസന്ധിയിലാണ്. സാമ്ബത്തിക ബുദ്ധിമുട്ട് താങ്ങാനാവാതെ ചില താരങ്ങള്‍ ജീവനൊടുക്കി. ഇപ്പോള്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ജീവിക്കാനാവാതെ മുംബൈ നഗരം വിട്ടിരിക്കുകയാണ് ഹിന്ദി നടന്.
ടിവി ഷോയിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ ഷര്‍ദൂല്‍ കുനാല്‍ പണ്ഡിതാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായത്. മൂന്ന് മാസമായി ജോലി ഇല്ലാതായതോടെ സാമ്ബത്തികമായി ബുദ്ധിമുട്ടിലായ ഷര്‍ദൂല്‍ തന്റെ നാടായ ഇന്‍ഡോറിലേക്ക് മടങ്ങി. കൂടാതെ തനിക്ക് ജോലി ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്സ്റ്റഗ്രാമില്പങ്കുവെച്ചു.
അഭിനയിക്കാനും അവതാരകനാവാനും മാത്രമാണ് തനിക്ക് അറിയുന്നത്. ഒരു വീട് നോക്കാനുള്ളതിനാല്‍ എന്ത് വേഷവും സ്വീകരിക്കാന്‍ തയാറാണെന്നും വലിയ ഏജന്‍സികളുമായോ മാനേജര്‍മാരുമായോ തനിക്ക് ബന്ധമില്ലെന്നും താന്‍ ഒരു ജോലി നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഷര്‍ദൂല്‍ കുറിക്കുന്നു.
Post Your Comments