GeneralLatest NewsMollywood

ഭരത് ചന്ദ്രന്‍ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്!!

സുരേഷ് ഗോപി സര്‍' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര്‍ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ.

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയ്ക്ക് ഇന്ന് പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്ത അനുഭവം പങ്കുവച്ച് രാഹുല്‍ ഇൗശ്വര്‍.

”ഹാപ്പി ബര്‍ത്ഡേ സുരേഷേട്ടാ – 25 വര്‍ഷം മുന്‍പ് 1995 – കമ്മീഷണര്‍നു ശേഷം ഇന്റര്‍വ്യൂ. ശ്രീ സുരേഷ് ഗോപിയുമായുള്ള ഇന്റര്‍വ്യൂ 1995. തിരുവനന്തപുരം ടെക്നോപാര്‍ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. റൈസിങ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എന്ന മെഗാ നടനുമായി അഭിമുഖം നടത്താന്‍ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. കമ്മിഷണര്‍-ലെ ഭാരത് ചന്ദ്രന്‍ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങള്‍ മറന്നു പോയി.

‘സുരേഷ് ഗോപി സര്‍’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര്‍ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമ്മുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന്‍ ശ്രീ സുരേഷ് ഗോപി. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളി.” രാഹുല്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button