CinemaGeneralLatest NewsMollywoodNEWS

കോവിഡ് 19; പുതിയ സിനിമകള്‍ വേണ്ട, നിര്‍മാതാക്കള്‍ക്ക് പിന്തുണയുമായി കൂടുതൽ സംഘടനകൾ

നിർമാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതൽ പിന്തുണ

നിലവിൽ പുത്തൻ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിർമാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതൽ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റർ ഉടമസംഘടനകളായ ഫിയോകും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും നിർമാതാക്കളുടെ അസോസിയേഷൻ നിലപാടിനൊപ്പമാണ്.

എന്നാൽ ടൈറ്റിൽ രജിസ്റ്റർചെയ്യാതെ പുതിയ സിനിമകളുടെ നിർമാണം സാധ്യമാകില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ചേംബറിൽ ടൈറ്റിൽ രജിസ്റ്റർചെയ്യാതെ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നവർക്ക് നിലവിലെ വാണിജ്യപരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവരാകാമെന്നു പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

കൂടാതെ നിർമാതാക്കളും വിതരണക്കാരും കൂട്ടായി എടുക്കുന്ന തീരുമാനങ്ങളോടു സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ഫിയോക് ജനറൽസെക്രട്ടറി എം.സി. ബോബിയും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button