ഇന്ന് ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. സംവിധായകന് കരണ്‍ ജോഹറെ ബന്ധപ്പെടുത്തിയാണ് സിനിമയില്‍ സ്വജനപക്ഷപാതം എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലും കരണിന് പങ്കുണ്ടെന്നും ആരാധകര്‍ പറയുന്നു. നടന് രണ്‍ബീര്‍ കപൂര്‍ കരണിനെ വിമര്‍ശിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
സത്യത്തിൽ”എനിക്ക് കോഫി വിത്ത് കരണ്‍ മടുത്തു. ഈ സീസണില്‍ പങ്കെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ വരില്ലെന്ന് തീര്‍ത്തു പറഞ്ഞു. സത്യത്തില്‍ ഞാനും അനുഷ്കയും ഈ ഷോയ്ക്കെതിരേ സിനിമാരംഗത്തെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്. ഇത് ശരിയല്ല, നമ്മളെ ഉപയോഗിച്ച് അയാള്‍ കാശുണ്ടാക്കുന്നു. അവസാനം അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല” എന്നാണ് രണ്‍ബീര്‍ വ്യക്തമാക്കുന്നത്.
കൂടാതെ രണ്‍ബീറിന്റെ ആരാധകരടക്കം നിരവധിപേര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പത്തെ ദൃശ്യമാണിതെന്നാണ് സൂചനകള്‍. കോഫി വിത്ത് കരണ്‍ ഒട്ടനവധി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ബി.സി.സിയുടെ വിലക്കു നേരിട്ടിരുന്നതും വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.
Reality Of So Called Coffee With Karan #karanjohar Forces Everyone To Come On Their Show And Speaks What he Wants To.
Ranbir Said To Stop That It's Not Fair. #FIRForSushantUnder302 pic.twitter.com/oaMKfWxVpq
— ??????? ???? (Missing Uh SSR) ?? (@Neil_Panchtilak) June 22, 2020
Post Your Comments