CinemaGeneralHollywoodLatest NewsNEWS

ജീവിതത്തിൽ ‘ഒരു നടന്റെയും ലൈംഗിക ദാഹത്തിന്റെ ഇരകളാകാതിരിക്കാന്‍ ശ്രദ്ധിക്കണം’; നടന്‍ ക്രിസിനെതിരെ വിറ്റ്‌നി കുമിങ്‌സ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ താന്‍ ഒരുതരത്തിലും ദുരുപയോഗിച്ചിട്ടില്ലെന്നും താരം

പ്രശസ്ത നടന്‍ ക്രിസ് എലിയക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ മനസ്സ് തുറന്ന് നടി വിറ്റ്‌നി കുമിങ്‌സ് രംഗത്ത്. 2011-ല്‍ വിറ്റ്‌നിയും ക്രിസും ഒരു വെബ് സീരിസിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം ക്രിസ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. ക്രിസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിറ്റ്‌നി ഇപ്പോൾ.

വിറ്റ്‌നിയുടെ വാക്കുകള്‍:

നടൻ ക്രിസിനെ പരിചയപ്പെട്ടതിന് ശേഷം പതിവായി നഗ്നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെടാറുണ്ട്. കുറച്ചുകാലം വേണ്ടി വന്നു തനിക്ക് ക്രിസിന്റെ സ്വഭാവം പഠിക്കാന്‍, തുടര്‍ച്ചയായ മോശം പെരുമാറ്റമാണ് നടന്റെ ഭാഗത്തു നിന്നുണ്ടായത്. എല്ലാ വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. ഇതു മോശമായ പെരുമാറ്റം തന്നെയാണ്. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. ആരും ഒന്നും മിണ്ടാതാകുമ്പോള്‍ ഈ പെരുമാറ്റം വീണ്ടും വഷളാകും. ഇപ്പോഴാണ് ഞാന്‍ കാര്യങ്ങളെല്ലാം അറിയുന്നത്. ഇനി നിശ്ശബ്ദയായിരിക്കാന്‍ ഞാനില്ലെന്നും താരം വ്യക്തമാക്കി.

യഥാർഥത്തിൽ കൊമേഡിയനെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും നല്ലതു തന്നെ. എന്നാല്‍, ഒരു നടന്റെയും ലൈംഗികദാഹത്തിന്റെ ഇരകളാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മുതിര്‍ന്നവരെ പോലെ പെരുമാറേണ്ടത് എല്ലാ പ്രായപൂര്‍ത്തിയായവരുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ തന്റെ എല്ലാ ബന്ധങ്ങളും പരസ്പര സമ്മതപ്രകാരവും നിയമവിധേയവുമാണെന്നാണ് ക്രിസ് ന്യായീകരിക്കുന്നത്. ചിലരെയെങ്കിലും വിഷമിപ്പിച്ച ചില പ്രവൃത്തികള്‍ തന്റെ ഭാഗത്തു നിന്നുണ്ടായെന്നു സമ്മതിക്കുന്നു. എന്നാല്‍ അവയെല്ലാം നിയമവിധേയമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ താന്‍ ഒരുതരത്തിലും ദുരുപയോഗിച്ചിട്ടില്ലെന്നും താരം.

പക്ഷേ ഇപ്പോള്‍ വിമര്‍ശിക്കുന്നവരുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിട്ടുമില്ല എന്ന് ക്രിസ് പറയുന്നു. ജീവിതരീതി തുടരുകയും മൗനം പാലിക്കുകയും ചെയ്തത് തെറ്റായിപ്പോയി. തന്റെ ഭാഗത്തു നിന്നുള്ള തെറ്റുകളെല്ലാം മനസ്സിലാക്കുന്നു. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല. നല്ല മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ക്രിസ് പറയുന്നു.

shortlink

Post Your Comments


Back to top button